സി.​എ.​എ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധം -​ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ

കു​വൈ​ത്ത് സി​റ്റി: മ​നു​ഷ്യ​ത്വ വി​രു​ദ്ധ​വും ധാ​ർ​മി​ക വി​രു​ദ്ധ​വു​മാ​യ സി.​എ.​എ നി​യ​മ​ത്തി​ന്റെ ച​ട്ട​ങ്ങ​ൾ തി​ടു​ക്ക​ത്തി​ൽ ഭേ​ദ​ഗ​തി ചെ​യ്ത​ത് രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യു​ള്ള മ​ത ധ്രു​വീ​ക​ര​ണ​ത്തി​നാ​ണെ​ന്നും, സി.​എ.​എ യും, ​എ​ൻ.​ആ​ർ.​സി യും ​ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്നും ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ കു​വൈ​ത്ത് റീ​ജ്യ​ൻ സെ​ക്ര​​ട്ടേ​റി​യ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളെ മ​താ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത് രാ​ജ്യ​ത്തെ വി​ഭ​ജ​ന​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ​ന്നും ജാ​തി മ​ത ഭേ​ദ​മ​ന്യേ ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ർ​ത്ത് തോ​ൽ​പി​ക്ക​ണം.

ഏ​ക സി​വി​ൽ കോ​ഡി​ലേ​ക്ക് പോ​കാ​നു​ള്ള നീ​ക്ക​ത്തെ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ വേ​ണ്ട പ്രാ​ധാ​ന്യ​ത്തോ​ടെ പ​രി​ഗ​ണി​ക്കു​ന്നി​ല്ല. എ​തി​ർ​ക്കു​ന്ന​വ​രെ ഇ.​ഡി യും ​ഐ.​ടി യും ​ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​രു​തി​യി​ൽ നി​ർ​ത്തു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം ഇ​ന്ത്യ​യെ ഒ​രു ഫാ​ഷി​സ്റ്റ് രാ​ജ്യ​മാ​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. ഫോ​ക്ക​സ് കു​വൈ​ത്ത് റീ​ജ്യ​ൻ സി.​ഇ.​ഒ ഫി​റോ​സ് മ​ര​ക്കാ​ർ, സി.​ഒ.​ഒ റ​മീ​സ് നാ​സ​ർ, നാ​ഫി ഗ​സാ​ലി, അ​ബ്ദു​റ​ഹ്മാ​ൻ, സൈ​ദ് റ​ഫീ​ഖ്, ബി​ൻ​സീ​ർ, റ​മീ​ദ്, ഷെ​ർ​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - CAA is against constitution says focus international

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.