കുവൈത്ത് സിറ്റി: ഫോൺ വഴയുള്ള തട്ടിപ്പുകൾ തടയാൻ രാജ്യത്ത് സംവിധാനം എർപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി 'കാളർ ഐഡി സ്പൂഫിങ്' സംവിധാനം നടപ്പിലാക്കുമെന്ന് ഇൻഫർമേഷൻ സെക്യൂരിറ്റി ആൻഡ് എമർജൻസി റെസ്പോൺസ് ഡയറക്ടർ അബ്ദുല്ല അൽ മൻസൂരി അറിയിച്ചു. രാജ്യത്തെ മിക്ക തട്ടിപ്പുകളും പ്രാദേശിക നമ്പറുകളോട് സാമ്യമുള്ള ഫോൺ നമ്പറുകൾ ഉപയോഗിച്ചാണ് നടത്തുന്നത്. ഹാക്കർമാർ നടത്തുന്ന ഇത്തരം തട്ടിപ്പുകളിലൂടെ ഫോണുകളിലെ സ്വകാര്യ ഡേറ്റയും പാസ്വേഡുകളും മോഷ്ടിക്കാനും സാധിക്കും.
രാജ്യത്തെ ടെലി കമ്യൂണിക്കേഷൻ കമ്പനികളുമായും സിട്രയുമായും സഹകരിച്ചാണ് പുതിയ സംവിധാനം നടപ്പിലാക്കുക. ഇതിന്റെ പരീക്ഷണ ഘട്ടം ഉടൻ നടപ്പിലാക്കും.
ഇതോടെ സ്പാം കാളുകൾ, ഫ്രോഡ് കാളുകൾ എന്നിവ തടയാനാകുമെന്നാണ് പ്രതീക്ഷ. കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം നടപ്പാക്കാനുള്ള പദ്ധതികള്‍ നടന്നുവരുന്നതായും അൽ മൻസൂരി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.