കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന റോഡരികുകളിൽ 60 പുതിയ കാമറകൾ സ്ഥാപിച്ചു. ഗതാഗത നിയമലംഘനങ്ങൾ നിരീക്ഷിക്കാനാണ് പ്രധാനമായും കാമറകൾ സ്ഥാപിച്ചത്. ൈഡ്രവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കാമറയിൽ പതിയും. നല്ല വ്യക്തതയുള്ള വിഡിയോ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കാൻ കഴിയുന്ന അത്യാധുനിക കാമറകളാണ് സ്ഥാപിച്ചത്.
മന്ത്രിസഭയും പാർലമെൻറും അംഗീകാരം നൽകിയ കാമറ പദ്ധതി നടപ്പാക്കാനായി സർക്കാർ വിവിധ ഏജൻസികളുമായി കരാറിലെത്തിയിരുന്നു.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി വ്യത്യസ്തതരം കാമറകൾ സ്ഥാപിക്കുന്നതിന് നാലു കോടി ദീനാറിെൻറ പദ്ധതിയിലാണ് കുവൈത്ത് കരാറിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.