കുവൈത്ത് സിറ്റി: അക്ഷരങ്ങളുടെ പ്രാധാന്യമുയർത്തിയും പഠനത്തെ പ്രോത്സാഹിപ്പിച്ചും ലുലു ഹൈപ്പർമാർക്കറ്റിൽ പ്രത്യേക കാമ്പയിൻ. 'ഒരു പുസ്തകം സംഭാവന ചെയ്യുക, സന്തോഷം നേടുക'എന്ന കാപ്ഷനിൽ ബാക്ക്-ടു-സ്കൂൾ സീസണിനോട് അനുബന്ധിച്ചും ലുലു കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) സംരംഭങ്ങളുടെ ഭാഗമായാണ് വ്യത്യസ്തമായ കാമ്പയിൻ.
ഇതു വഴി പുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കും.
സെപ്റ്റംബർ 15 വരെ കുവൈത്തിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലെറ്റിലും ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും സംഭാവന ചെയ്യാം.
ഇതിനായി പ്രത്യേക കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ട്. സംഭാവന ചെയ്യുന്ന ഓരോ പുസ്തകത്തിനും ദാതാവിന് 1000 ലുലു ഹാപ്പിനസ് പോയൻ്റുകൾ നൽകും. ഇത് വിവിധ പർച്ചേഴ്സുകളിൽ റിഡീം ചെയ്യാം.
ഈ പുസ്തകങ്ങൾ ശേഖരിച്ച് പാഠപുസ്തകങ്ങൾ ലഭ്യമല്ലാത്ത വിദ്യാർഥികൾക്ക് കൈമാറും. എല്ലാ വിദ്യാർഥികൾക്കും സാമ്പത്തിക പരിമിതികളില്ലാതെ വിദ്യാഭ്യാസം തുടരാനുള്ള അവസരം ഉറപ്പാക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്.
ഉപഭോക്താക്കളെ പുസ്തകങ്ങൾ സംഭാവന ചെയ്യാൻ പ്രോത്സാഹിപ്പിക്കുക, അറിവിന്റെ കൈമാറ്റം, വിദ്യാഭ്യാസത്തിന് പിന്തുണ നൽകൽ തുടങ്ങിയ സംസ്കാരം വളർത്തിയെടുക്കലും കാമ്പയിൻ ലക്ഷ്യങ്ങളാണ്.
പാഠപുസ്തകങ്ങൾ സംഭാവന ചെയ്തു. ഈ മഹത്തായ ലക്ഷ്യത്തിൽ പങ്കാളികളാകാൻ ലുലു കുവൈത്ത് ഉപഭോക്താക്കളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.