കുവൈത്ത് സിറ്റി: അർബുദം നേരത്തേ കണ്ടെത്തുന്നതിലൂടെ പെട്ടെന്ന് ചികിത്സിച്ചുഭേദമാക്കാനും മരിക്കുന്നവരുടെ എണ്ണം കുറക്കാനും ആകുമെന്ന് കുവൈത്ത് അർബുദ ബോധവത്കരണ കാമ്പയിൻ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ സാലെ. സ്തനാർബുദ അവബോധം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അർബുദം ബോധവത്കരണത്തിലൂടെ 30 ശതമാനത്തോളം അസുഖം ഭേദമാക്കാന്‍ കഴിയുമെന്നും അൽ സാലെ പറഞ്ഞു.
ജീവിതശൈലിയാണ് ഒരു പരിധിവരെ അർബുദം വരാനുള്ള കാരണം. അർബുദം തുടക്കത്തില്‍തന്നെ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. ഈ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ മഹാമാരിയെ ഫലപ്രദമായി നേരിടാം. രോഗനിർണയം വളരെ പ്രധാനമാണ്. വൈകുംതോറും രോഗിയെ രക്ഷപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.