കു​വൈ​ത്ത് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്റ് ഉ​യി​ർ​പ്പ് തി​രു​നാ​ൾ ആ​ഘോ​ഷം

ഉ​യി​ർ​പ്പ് തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു

കു​വൈ​ത്ത് സി​റ്റി: യേ​​ശു​​ക്രി​​സ്തു​​വി​​ന്റെ ഉ​​യി​​ർ​​പ്പ് സ്മ​​ര​​ണ​​യി​​ൽ കു​വൈ​ത്ത് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഉ​യി​ർ​പ്പ് തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. സി​റ്റി ഹോ​ളി ഫാ​മി​ലി​കോ കാ​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ഉ​യി​ർ​പ്പ് ശു​ശ്രൂ​ഷ​ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​ക്കും കെ.​എം.​ആ​ർ.​എം ആ​ത്മീ​യ പി​താ​വ് ജോ​ൺ തു​ണ്ടി​യ​ത് കോ​ർ എ​പ്പി​സ്കോ​പ്പ നേ​തൃ​ത്വം ന​ൽ​കി. കു​വൈ​ത്ത് രൂ​പ​താ മെ​ത്രാ​നും അ​പ്പ​സ്ത്തൊ​ലി​ക്ക് വി​കാ​രി​യ​റ്റ് ഓ​ഫ് നോ​ർ​തേ​ൺ അ​റേ​ബ്യ അ​ധ്യ​ക്ഷ​നു​മാ​യ അ​ൽ​ദോ ബ​രാ​ർ​ദി ശ്ലൈ​ഹീ​കാ​ശി​ർ​വാ​ദം ന​ൽ​കി. വി​ശു​ദ്ധ ബ​ലി നേ​ർ​ച്ച വി​ത​ര​ണ​വും ന​ട​ന്നു.

സെ​ന്റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ ഉ​യി​ർ​പ്പ് പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് മ​ല​ങ്ക​ര സ​ഭ അ​ങ്ക​മാ​ലി ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മാ​ർ പോ​ളി​കാ​ർ​പ്പ​സ് മെ​ത്രാ​പ്പോ​ലി​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്ത്യ​ൻ സെ​ൻ​ഡ്ര​ൽ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ഉ​യി​ർ​പ്പി​ന്റെ ശു​ശ്രൂ​ഷ​ക​ളി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​ക്ക​ൽ, സ​ഹ​വി​കാ​രി ഫാ.​ലി​ജു കെ.​പൊ​ന്ന​ച്ച​ൻ, ഫാ.​ഗീ​വ​ർ​ഗീ​സ് ജോ​ൺ, ഫാ.​റി​നി​ൽ പീ​റ്റ​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

സെ​ന്റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ ഇ​ട​വ​ക​യു​ടെ ഉ​യി​ർ​പ്പ് പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ


Tags:    
News Summary - Celebrated resurrection day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.