കുവൈത്ത് സിറ്റി: അപ്രതീക്ഷിതമായി സർവിസ് റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് നടപടികളിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഒ.ഐ.സി.സി കുവൈത്ത് ആവശ്യപ്പെട്ടു.
എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തപ്പോൾ നന്നാകുമെന്ന് കരുതിയത് വെറുതെയായി. വിസ തീരുന്നവരും അടിയന്തരമായി ഗൾഫിലും നാട്ടിലും എത്തേണ്ട നിരവധിപേർക്കാണ് സർവിസ് മുടങ്ങിയതുമൂലം തീരാനഷ്ടം വന്നത്. രണ്ടുദിവസമായി ഏകദേശം 150ൽ പരം സർവിസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. മധ്യവേനലവധിയിൽ യാത്രക്കായി ടിക്കറ്റ് എടുത്ത നിരവധി കുടുംബങ്ങളും ഇതുമൂലം ദുരിതത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.