കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയം തങ്ങളുടെ ജീവനക്കാരുടെയും പൗരന്മാരുടെയും പ്രവാസികളുടെയും അക്കാദമിക് സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ തുടങ്ങിയതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു. ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാന്‍ നേരത്തേ സിവിൽ സർവീസ് കമീഷൻ നിർദേശം നല്‍കിയിരുന്നു. 2000 ജനുവരി ഒന്നു മുതൽ സർക്കാർ-പൊതുമേഖല-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശി-വിദേശി ജീവനക്കാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നത് ഉടൻ ആരംഭിക്കുമെന്ന് പ്രാദേശിക പത്രമായ അൽ ഖബസ് റിപ്പോർട്ട് ചെയ്തു. വ്യാജ സർട്ടിഫിക്കറ്റും യോഗ്യത ഇല്ലാത്തവരും വിവിധ തസ്തികളിൽ ഉണ്ടോ എന്നറിയുന്നതിന് കൂടിയാണ് നടപടി. ജീവനക്കാരുടെ അക്കാദമിക് സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾക്കൊപ്പം സാങ്കേതിക സർട്ടിഫിക്കറ്റുകളും സമർപ്പിക്കാൻ വിവിധ മന്ത്രാലയങ്ങള്‍ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.