കുവൈത്ത് സിറ്റി: വരും ദിവസങ്ങൾ രാജ്യത്ത് പൊതുവെ ചൂട് ഏറിയ പകലുകളും തണുപ്പുള്ള രാത്രികളുമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇടിമിന്നലിനും നേരിയ മഴക്കും സാധ്യതയുണ്ട്. ശനിയാഴ്ച ആരംഭിക്കുന്ന മഴ ഞായറാഴ്ച രാവിലെ വരെ തുടരുമെന്നാണ് സൂചന. ഞായറാഴ്ച രാവിലെയോടെ മഴ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച കാലാവസ്ഥ ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായിരിക്കും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു. പരമാവധി താപനില 29 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയാകും.
ശനിയാഴ്ച, പകൽ കാലാവസ്ഥ ചൂടുള്ളതും മേഘാവൃതമായിരിക്കും. 29 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും പരമാവധി താപനില. ശനിയാഴ്ച ഇടിമിന്നലിനൊപ്പമുള്ള ചിതറിയ മഴയും പ്രതീക്ഷിക്കുന്നു. ശനിയാഴ്ച രാത്രി തണുപ്പും മേഘാവൃതവുമായ അന്തരീക്ഷവുമായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കുന്നു. കടൽ നേരിയതോ മിതമായതോ ആയി തുടരും. കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.