കുവൈത്ത് സിറ്റി: ഉന്നത വിദ്യാഭ്യാസ കോഴ്സുകളുടെ പട്ടികയില്‍നിന്നും 21 പഠന പ്രോഗ്രാമുകളും അക്കാദമിക് ബിരുദങ്ങളും നീക്കം ചെയ്തതായി വിദ്യാഭ്യാസ മന്ത്രി ഡോ. ആദല്‍ അല്‍ അദാനി അറിയിച്ചു. നാഷനൽ ബ്യൂറോയുടെ ശിപാർശ പ്രകാരമാണ് കോഴ്സുകളുടെ പട്ടികയില്‍ നിന്നും പഠന പ്രോഗ്രാമുകള്‍ ഒഴിവാക്കിയത്. രാജ്യത്തെ വിദ്യാര്‍ഥികളുടെ അക്കാദമിക് അക്രഡിറ്റേഷനും വിദ്യാഭ്യാസ ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. തീരുമാനം ഉടന്‍ പ്രാബല്യത്തിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.