കുട്ടികൾക്ക് രണ്ടാം ഡോസ്വാക്സിൻ ഉടൻ നൽകിത്തുടങ്ങും

കുവൈത്ത് സിറ്റി: കുവൈത്തിൽ അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് രണ്ടാമത്തെ ഡോസ് വാക്സിൻ ഉടൻ നൽകിത്തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആദ്യഡോസ് സ്വീകരിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് അടുത്ത ദിവസം മുതൽ അപ്പോൻറ്മെൻറ് സന്ദേശം അയച്ചുതുടങ്ങും. ആദ്യ ഡോസ് എടുത്ത് രണ്ടു മാസം പൂർത്തിയായാലാണ് രണ്ടാം ഡോസ് നൽകുകയെന്നും അധികൃതർ വ്യക്തമാക്കി. മിശ്രിഫ് ഫെയർ ഗ്രൗണ്ടിലെ ഹാൾ നമ്പർ അഞ്ചിലാണ് വാക്സിൻ നൽകുന്നത്.

45,000 കുട്ടികൾ ഇതുവരെ വാക്സിൻ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.

ഫെബ്രുവരി മൂന്നു മുതലാണ് അഞ്ചു മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിത്തുടങ്ങിയത്. ഈ പ്രായവിഭാഗത്തിൽ രാജ്യത്തെ മൊത്തം കുട്ടികളുടെ 10.5 ശതമാനം പേർ മാത്രമേ ആദ്യ ഡോസ് സ്വീകരിച്ചിട്ടുള്ളൂ. സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കണക്കുപ്രകാരം ഈ പ്രായവിഭാഗത്തിൽ 4,30,000 കുട്ടികളാണ് രാജ്യത്തുള്ളത്.

വിദേശികൾ ഉൾപ്പെടെയുള്ള കണക്കാണിത്. മുതിർന്നവർക്ക് നൽകുന്നതിന്റെ മൂന്നിലൊന്ന് ഡോസാണ് കുട്ടികളിൽ കുത്തിവെക്കുന്നത്. 

Tags:    
News Summary - Children should be given a second dose soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.