കുവൈത്ത് സിറ്റി: ഒരു കുട്ടി വളരുന്നതിനനുസരിച്ച് അവരുടെ അവകാശങ്ങൾ ഉറപ്പുവരുത്തണമെന്ന് പ്രമുഖ എഴുത്തുകാരൻ അബ്ദുൽ അസീസ് താഹിർ അൽ ഖതീബ്.
കുവൈത്ത് ടൈംസുമായുള്ള അഭിമുഖത്തിലാണ് അൽ ഖതീബ് നിലപാട് വ്യക്തമാക്കത്. കുവൈത്തിലെ കുട്ടികളുടെ അവകാശങ്ങൾ തന്റെ പുസ്തകത്തിൽ പ്രധാനമായും ചർച്ചചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മുതൽ സ്വകാര്യതക്കുള്ള അവകാശം വരെ മുതിർന്നവരെ പോലെ കുട്ടികൾക്കും ലഭിക്കണം.
രാജ്യത്ത് കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിരവധി നിയമനിർമാണങ്ങൾ നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അൽ ഖതീബ് ആരോഗ്യം, വിദ്യാഭ്യാസം, കുടുംബജീവിതം, കളി, വിനോദം, മതിയായ ജീവിതനിലവാരം, ദുരുപയോഗം, ഉപദ്രവം എന്നിവയിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതിന് 2015 ൽ നടപ്പാക്കിയ കുവൈത്ത് ബാലനിയമം പ്രത്യേകം എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.