കുവൈത്ത് സിറ്റി: നാട്ടിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിെൻറ ആരവം കൊഴുക്കുേമ്പാൾ പിന്നണിയിൽ പ്രവാസികളുടെ കരവിരുതും. പ്രചാരണ പോസ്റ്ററുകളും കുറിപ്പുകളും തയാറാക്കുന്നതിൽ പ്രവാസികളും പങ്കുവഹിക്കുന്നു. ഇവിടെ ഡിസൈനിങ് രംഗത്ത് ജോലിയെടുക്കുന്നവരും താൽപര്യത്തിെൻറ പുറത്ത് കഴിവ് വളർത്തിയെടുത്ത മറ്റുള്ളവരും കരവിരുതുകൊണ്ട് സ്ഥാനാർഥികൾക്ക് കരുത്ത് പകരുന്നു.
പ്രവാസ ലോകത്ത് തയാറാക്കപ്പെടുന്ന പോസ്റ്ററുകൾ ഇവിടെ മാത്രമല്ല നാട്ടിലും വ്യാപകമായി പ്രചരിക്കപ്പെടുന്നു. ഇപ്പോൾ മൊബൈൽ ഫോണിെൻറ വരവോടെ ആർക്കും പോസ്റ്ററുകൾ തയാറാക്കാമെന്ന സ്ഥിതിയായി. മൊബൈൽ ഫോണിൽ ഇതിനായുള്ള ആപ്പുകൾ നിരവധിയാണ്. ഇഷ്ടപ്പെട്ട സ്ഥാനാർഥികളുടെ ചിത്രങ്ങളും ഡയലോഗുകളും ചേർത്ത് ഫേസ്ബുക്കും വാട്സ്ആപ്പും വഴി പ്രചരിപ്പിക്കലാണ് പലരുടെയും പ്രധാന പണി. നാട്ടിലെ അനൗൺസ്മെൻറ് വാഹനങ്ങളിൽ ഉപയോഗിക്കാൻ പാട്ടുകൾ തയാറാക്കി അയക്കുന്നവരുമുണ്ട്. വരികളും ഓർക്കസ്ട്രയും ഗാനാലാപനവുമെല്ലാം പ്രവാസികൾതന്നെ നിർവഹിക്കുന്നതുമുണ്ട്.
നാട്ടിലെ മതിലുകളിൽ പതിയുന്ന പോസ്റ്ററുകൾക്ക് പിന്നിലും പ്രവാസിക്കൈകളുണ്ട്. പ്രതിഫലമൊന്നും വാങ്ങാതെയാണ് ഇവിടെനിന്ന് പോസ്റ്ററുകൾ തയാറാക്കി അയക്കുന്നത്. പ്രതിഫലം വാങ്ങി പോസ്റ്ററുകൾ തയാറാക്കുന്നവരുമുണ്ട്. അതിെൻറ ചെലവ് രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി ഘടകങ്ങൾ വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.