‘ചോ​ന്ന മാ​ങ്ങ’ പ്രി​വ്യൂ 11ന്

കു​വൈ​ത്ത് സി​റ്റി: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ ‘ബാ​ല്യ​കാ​ല സ​ഖി’​ക്ക് കു​വൈ​ത്ത് പ്ര​വാ​സി​യും നാ​ട​ക - ഷോ​ർ​ട്ട് ഫി​ലിം പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷ​മേ​ജ് കു​മാ​ർ ഒ​രു​ക്കി​യ സ​മ​കാ​ലി​ക പു​ന​രാ​വി​ഷ്ക​ര​ണം ‘ചോ​ന്ന മാ​ങ്ങ’ കു​വൈ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ 11ന് ​അ​ഹ​മ്മ​ദി ഡി.​പി.​എ​സ്‌ സ്കൂ​ളി​ൽ വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് പ്രി​വ്യൂ.മാ​മു​ക്കോ​യ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ഹൃ​സ്വ​ചി​ത്രം കൂ​ടി​യാ​ണി​ത്. ഇ​തി​ലെ ചോ​ന്ന മാ​ങ്ങ എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന് സം​ഗീ​തം ന​ൽ​കി പാ​ടി​യ​ത് ഷ​ഹ​ബാ​സ് അ​മ​നാ​ണ്. വ​രി​ക​ൾ എ​ഴു​തി​യ​ത് വൈ​ക്ക​ത്തി​ന്റെ മ​ക​ൻ അ​നീ​സ് ബ​ഷീ​ർ.

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ വീ​ടാ​യ വൈ​ലാ​ലി​ലും , ബേ​പ്പൂ​രി​ലും കോ​ഴി​ക്കോ​ടു​മാ​യാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.ബ​ഷീ​ർ ദി​ന​ത്തി​ൽ വൈ​ലാ​ലി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ഹൈ​ലൈ​റ്റ് മാ​ളി​ലും ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് പി​റ​കെ​യാ​ണ് കു​വൈ​ത്തി​ൽ അ​വ​സ​രം ഒ​രു​ക്കു​ന്ന​ത്. പ്ര​ദ​ർ​ശ​നം കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 97106957, 66737443 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. bookme.com8.in ലി​ങ്ക് വ​ഴി​യും ര​ജി​സ്റ്റ​ർ ചെ​യ്യാം.

Tags:    
News Summary - Chonna Manga-preview on 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.