കുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച 527 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,54,841 പേർക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 366 പേർ ഉൾപ്പെടെ 1,49,373 പേർ രോഗമുക്തി നേടി. രണ്ടുപേർകൂടി മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 945 ആയി. ബാക്കി 4523 പേരാണ് ചികിത്സയിലുള്ളത്. 50 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
10,087 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 13,37,514 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. പുതിയ കേസുകൾ 500 മുകളിലേക്ക് വന്നത് ആശങ്കയുളവാക്കുന്നുണ്ട്. 200നടുത്ത് വന്നിരുന്ന പ്രതിദിന കേസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചുവരുന്നത്. പുതിയ കേസുകൾ കഴിഞ്ഞ ദിവസങ്ങളിൽ കൂടുതലായതിനാൽ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം വർധിച്ചു.
പ്രതിദിനം പരിശോധന നടത്തുന്നതും വർധിച്ചിട്ടുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിൽ കേസുകൾ ഗണ്യമായി കുറഞ്ഞതിന് ശേഷമാണ് ജനുവരിയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. നവംബർ, ഡിസംബറിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്താണ് നില മെച്ചപ്പെട്ടത്. എന്നാൽ, ജനുവരിയിൽ പുതിയ കേസുകൾ കൂടുതലാണ്. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതിെൻറ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. തിങ്കളാഴ്ച രോഗമുക്തി 366ലേക്ക് ഉയർന്നത് ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.