കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ സ്കൂളുകളിലെ ഇ- ലേണിങ് സംവിധാനത്തിന് വിദ്യാഭ്യാസ മന്ത്രാലയം പെരുമാറ്റച്ചട്ടം പുറത്തിറക്കി. പെരുമാറ്റച്ചട്ടം മുഴുവൻ സ്വകാര്യ സ്കൂളുകൾക്കും ബാധകമാണെന്നും ചട്ടം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുമ്പോൾ സ്കൂളുകൾ പാലിക്കേണ്ട നിർദേശങ്ങളും മാർഗരേഖകളും വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കെ.ജി ഒഴികെ ക്ലാസുകളിലെ ഓൺലൈൻ അധ്യയനം രാവിലെ എട്ടിന് ആരംഭിക്കാം.
കെ.ജി ക്ലാസുകൾ വൈകുന്നേരങ്ങളിൽ മാത്രമേ പാടുള്ളൂ എന്നും രക്ഷിതാക്കളുടെ സമ്മതത്തോടെ ആയിരിക്കണം എന്നും പ്രത്യേക നിർദേശമുണ്ട്. ട്യൂഷൻ ഫീസ് ഗഡുക്കളായി അടക്കാനുള്ള സൗകര്യം നൽകണം. ബ്രിട്ടീഷ്, അമേരിക്കൻ, ഫ്രഞ്ച്, ബൈലിംഗ്വൽ സ്കൂളുകൾക്ക് മൂന്നു ഗഡുക്കൾ ആയും ഇതര വിദേശ ഭാഷാ സ്കൂളുകൾക്ക് രണ്ടു ഗഡുക്കളായും ഫീസ് ഈടാക്കാം. സ്വകാര്യ സ്കൂളുകൾ മന്ത്രാലയത്തിെൻറ അനുമതിയില്ലാതെ ഒത്തുചേരലുകളോ ആഘോഷങ്ങളോ സംഘടിപ്പിക്കാൻ പാടില്ല തുടങ്ങിയവയാണ് മറ്റു നിർദേശങ്ങൾ. ഇ-ലേണിങ് നിലവാരം നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പെരുമാറ്റച്ചട്ടം ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളുമെന്നും സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് മേധാവി അബ്ദുൽ മുഹ്സിൻ അൽ ഹുവൈല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.