കുവൈത്ത് സിറ്റി: കല കുവൈത്ത് ഇ.എം.എസ്, എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു. സാംസ്കാരിക പ്രവർത്തകൻ ശ്രീചിത്രൻ പങ്കെടുത്തു. ആദ്യ ഇ.എം.എസ് സര്‍ക്കാര്‍ തുടങ്ങിവെച്ച വികസന കാഴ്ചപ്പാടാണ് കേരളമെന്ന തുരുത്തിനെ സുസ്ഥിര വികസന സൂചികയിൽ, അടിസ്ഥാന മേഖലയില്‍ സ്കാൻഡിനേവിയൻ രാജ്യങ്ങൾക്കൊപ്പം എത്തിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അനുസ്മരണ പരിപാടിയോടൊപ്പം സംഘടിപ്പിച്ച 'വികസനവും വികസനവിരുദ്ധ രാഷ്ട്രീയവും' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കല കുവൈത്ത് പ്രസിഡൻറ് പി.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെ. സജി സ്വാഗതം പറഞ്ഞു.
അബ്ബാസിയ മേഖല സെക്രട്ടറി ഹരിരാജ് അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു. വിവിധ സംഘടന പ്രതിനിധികളായ വി. വിനോദ്, സുബിൻ അറയ്ക്കൽ, സത്താർ കുന്നിൽ, നാഗനാഥൻ എന്നിവർ സംസാരിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കല കുവൈത്ത് പ്രവർത്തകരായ പി.എൻ. പത്മനാഭൻ, വിജയകുമാർ എന്നിവർക്ക് പി.ബി. സുരേഷും മാതൃഭാഷ അധ്യാപകർക്കുള്ള പുരസ്കാരം ശ്രീചിത്രനും കൈമാറി.
കല കുവൈത്ത് ട്രഷറർ അജ്നാസ് നന്ദി പറഞ്ഞു. സംഗീത പരിപാടികളോടെയാണ് സമ്മേളനം ആരംഭിച്ചത്. കല വൈസ് പ്രസിഡൻറ് ശൈമേഷ്, ജോയൻറ് സെക്രട്ടറി ജിതിൻ പ്രകാശ്, സാൽമിയ മേഖല സെക്രട്ടറി റിച്ചി ജോർജ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.