പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി അ​ലി അ​ൽ മൂ​സ

നഗര സൗന്ദര്യവത്കരണത്തിനും വനവത്കരണത്തിനും സമിതി

കുവൈത്ത് സിറ്റി: നഗര സൗന്ദര്യവത്കരണം, വനവത്കരണം, കൃഷി എന്നിവ പ്രോത്സാഹിപ്പിക്കാനും പ്രകൃതി സംരക്ഷണത്തിന് പ്രത്യേക പരിഗണന നൽകാനുമായി പ്രത്യേക സമിതി നിലവിൽ വന്നു.

പൊതുമരാമത്ത്, ജല, വൈദ്യുതി മന്ത്രി അലി അൽ മൂസയുടെ നേതൃത്വത്തിലാണ് സമിതി രൂപവത്കരിച്ചത്. വൈദ്യുതി മന്ത്രാലയം, പൊതുമരാമത്തു മന്ത്രാലയം, കാർഷിക മത്സ്യവിഭവ അതോറിറ്റി എന്നിവയിലെ ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് സമിതി. സമിതിയെ മന്ത്രി നേരിട്ട് നയിക്കും. റെസിഡൻഷ്യൽ ഏരിയകളിലും ഉൾറോഡുകളിലും ഹൈവേകളുടെ ഓരത്തും നാച്ചുറൽ റിസർവുകളിലും പാർക്കുകളിലും മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിന് സമിതി പദ്ധതി തയാറാക്കും.

കുവൈത്തിലെ കടുത്ത ചൂടുകാലാവസ്ഥയിൽ ചെടികൾക്കും മരങ്ങൾക്കും സൂക്ഷ്മ പരിചരണം ആവശ്യമാണ്. റോഡരികിൽ നട്ടുവളർത്തിയിരിക്കുന്ന ചെടികൾ കുവൈത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായതും കുറഞ്ഞ ജലസേചനവും പരിചരണവും മാത്രം ആവശ്യമുള്ളതുമാണ്.

എന്നാലും അധികൃതർ ഇവ ശ്രദ്ധയോടെ പരിപാലിക്കണം. ഇതിന് സ്ഥിരം സംവിധാനവും മേൽനോട്ടവും ഉറപ്പുവരുത്താനാണ് സമിതി രൂപവത്കരിച്ചത്. കൃത്യമായി നനച്ചും നല്ല പരിചരണം നൽകിയുമാണ് രാജ്യത്തെ പാർക്കുകളിലും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ അങ്കണങ്ങളിലും ചെടികൾ നിലനിർത്തുന്നത്. 

Tags:    
News Summary - Committee on Urban Beautification and Afforestation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.