കുവൈത്ത് സിറ്റി: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യുതി - ജല മന്ത്രാലയം പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു. ഈ മേഖലയിലെ വിദഗ്ധരും വൈദ്യുതി മന്ത്രാലയം പ്രതിനിധികളും പുനരുപയോഗ ഊർജ വകുപ്പിലെ പ്രതിനിധികളും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും.
ഊർജ പ്രതിസന്ധി ലഘൂകരിക്കുന്നതിനുള്ള വിവിധ നിർദേശങ്ങള്‍ സമിതി പരിഗണിക്കും. വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഗൾഫ് ഇന്റർകണക്ഷൻ അടക്കമുള്ള സാധ്യതകളും പുനരുൽപ്പാദന ഊർജ സ്രോതസ്സുകളും അധികൃതര്‍ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ വേനല്‍ക്കാലത്ത് രാജ്യത്തെ വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയത്.
ഉപഭോഗം ഇതേരീതിയിൽ തുടർന്നാൽ ഉത്പാദന കേന്ദ്രങ്ങളിലെ സമ്മർദം ഒഴിവാക്കുന്നതിനും, ഊർജകാര്യക്ഷമത ഉയർത്തുന്നതിനും കടുത്ത നിയന്ത്രണങ്ങൾ ആവശ്യമായേക്കുമെന്ന് നേരത്തെ അധികൃതര്‍ സൂചന നല്‍കിയിരുന്നു. രാജ്യത്തെ വൈദ്യുതിയുടെ 99 ശതമാനവും ഫോസിൽ ഇന്ധനങ്ങളില്‍ നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.