കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷം അവശ്യ വസ്തുക്കളുടെ വില ഇരട്ടിയായി. ഭക്ഷണ സാധനങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, ഇറച്ചി, മത്സ്യം എന്നിവക്കും മരുന്ന്, വസ്ത്രങ്ങൾ, ശുചീകരണ വസ്തുക്കൾ, സ്റ്റേഷനറി, സ്കൂൾ പഠനോപകരണങ്ങൾ തുടങ്ങിയവക്കെല്ലാം ഇരട്ടി വിലയായി. അതനുസരിച്ച് ആളുകളുടെ വരുമാനം വർധിച്ചില്ല.തന്നെയുമല്ല പലരുടെയും വരുമാനം കുത്തനെ കുറയുകയോ നിലക്കുകയോ ചെയ്തു. ലോകത്താകെ പണപ്പെരുപ്പവും അവശ്യവസ്തുക്കളുടെ വിലയും വർധിച്ചിട്ടുണ്ട്.അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതിനാൽ ഉൽപാദകർക്ക് വില കൂട്ടാതെ നിവൃത്തിയില്ലാതായി.തങ്ങൾക്ക് കിട്ടുന്ന വിലയ്ക്ക് ആനുപാതികമായി ഉപഭോക്താക്കളുടെ മേൽ വില വർധന അടിച്ചേൽപിച്ചിട്ടില്ലെന്നും ലാഭം കുറച്ചും ചില സന്ദർഭങ്ങളിൽ നഷ്ടം സഹിച്ചുമാണ് ഇപ്പോഴത്തെ വിലയിൽ തന്നെ നൽകുന്നതെന്നുമാണ് വ്യാപാരികൾ പറയുന്നത്.സർക്കാറിെൻറ വില നിയന്ത്രണം ഉള്ള ഉൽപന്നങ്ങൾക്കും അസംസ്കൃത വസ്തുക്കളുടെ വില കൂടിയിട്ടുണ്ട്.നിരവധി ഭക്ഷ്യ ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ അനുമതി തേടി കമ്പനികൾ വാണിജ്യ മന്ത്രാലയത്തിന് അപേക്ഷ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല.ആഗോള തലത്തിൽ അസംസ്കൃത ഉൽപന്നങ്ങളുടെ വില വർധനയും സമുദ്ര, വ്യോമ ചരക്കുനീക്കത്തിെൻറ ചെലവ് വർധിച്ചതും ചൂണ്ടിക്കാട്ടിയാണ് നിർമാതാക്കൾ വില വർധനക്ക് അനുമതി തേടിയത്.
അഞ്ച് മുതൽ പത്ത് ശതമാനം വരെ വില വർധനയാണ് കമ്പനികൾ ആവശ്യപ്പെടുന്നത്. വാണിജ്യ മന്ത്രാലയം, സാമൂഹികക്ഷേമ മന്ത്രാലയം, കോഒാപറേറ്റിവ് സൊസൈറ്റി യൂനിയൻ എന്നിവയിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്നതാണ് ഫുഡ് പ്രൈസിങ് കമ്മിറ്റി. അഞ്ചുശതമാനം വരെ വില വർധനക്ക് അനുമതി നൽകാനാണ് ഇൗ കമ്മിറ്റിക്ക് അധികാരമുള്ളത്. ഇതിനുമേൽ ആവശ്യമാണെങ്കിൽ വാണിജ്യ മന്ത്രാലയത്തിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ അണ്ടർ സെക്രട്ടറി മേധാവിയായ ഹയർ പ്രൈസിങ് കമ്മിറ്റിക്ക് വിടുകയാണ് ചെയ്യുക. വിപണിയെ സ്വതന്ത്രമായി വിടണമെന്നാണ് വ്യാപാരി സമൂഹത്തിെൻറ ആവശ്യം. വില നിർണയത്തിൽ അനാവശ്യ ഇടപെടലുകൾ ഇല്ലാതെ സ്വതന്ത്രവും മത്സരക്ഷമവുമായ വിപണി ഒരുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.