കുവൈത്ത് സിറ്റി: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട ഇടതുപക്ഷ സർക്കാറിെൻറ തീരുമാനത്തിനെതിരെ കുവൈത്ത് കെ.എം.സി.സി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. നാട്ടിൽ മുസ്ലിം ലീഗ് നയിക്കുന്ന വഖഫ് സംരക്ഷണ സമര പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പരിപാടി. സംസ്ഥാന പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു.
ഉപദേശക സമിതി ചെയർമാൻ നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമുദായ ഐക്യം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് പങ്കെടുത്ത സംഘടന നേതാക്കൾ പറഞ്ഞു. മുസ്ലിംകളുടെ അവകാശ സംരക്ഷണത്തിനായി കേരള മണ്ണിൽ എല്ലാ കാലഘട്ടത്തിലും ശബ്ദിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗ്. മുസ്ലിം സംഘടനകൾക്കിടയിൽ വിഭാഗീയതയുടെ വിഷം കുത്തിവെച്ച് ലീഗിനെ തകർത്തുകളയാമെന്നത് സി.പി.എമ്മിെൻറ വ്യാമോഹമാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയവും മാധ്യമ പ്രവർത്തകനും യുവപ്രഭാഷകനുമായ ഷരീഫ് സാഗറും വിഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് അമീൻ മൗലവി (കെ.ഐ.സി), അഷ്റഫ് ഏകരൂൽ (കെ.കെ.ഐ.സി) അബ്ദുറഹ്മാൻ തങ്ങൾ (ഐ.ഐ.സി), ഡോ. അബ്ദുൽ ഹമീദ് (കെ.ഐ.ഐ.സി), ഫൈസൽ മഞ്ചേരി (കെ.ഐ.ജി) എന്നിവർ സംസാരിച്ചു.
കുവൈത്ത് കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹ്മാൻ, ഉപദേശക സമിതിയംഗം പി.വി. ഇബ്രാഹിം, സംസ്ഥാന സെക്രട്ടറിമാരായ സിറാജ് എരഞ്ഞിക്കൽ, എൻജിനീയർ മുഷ്താഖ്, ടി.ടി. ഷംസു, വിവിധ ജില്ല-മണ്ഡലം നേതാക്കൾ, വിങ് കൺവീനർമാർ സംബന്ധിച്ചു. കുവൈത്ത് കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുറസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം.ആർ. നാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.