കുവൈത്ത് സിറ്റി: സാമ്പത്തിക ഇടപാടുകളിൽ സുതാര്യത വർധിപ്പിക്കുന്നതിന് പുതിയ നടപടികളുമായി വാണിജ്യ-വ്യവസായ മന്ത്രാലയം. ലൈസൻസ് പുതുക്കുന്നതിനായി എല്ലാ കമ്പനികളും 'യഥാർഥ ഗുണഭോക്താവിനെ' വെളിപ്പെടുത്തണമെന്ന് മന്ത്രാലയം വ്യക്തമാക്കി. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ ഹാർസ് പറഞ്ഞു.
വാണിജ്യ മന്ത്രാലയത്തിന്റെ കൊമേഴ്സ്യൽ രജിസ്ട്രി പോർട്ടലിലൂടെ കമ്പനികള്‍ ലൈസൻസ് പുതുക്കുമ്പോഴാണ് വിവരങ്ങള്‍ നല്‍കേണ്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.
കമ്പനി ഉടമകളായ കുവൈത്തികളല്ലാത്തവരുടെ പേര്, സിവിൽ ഐ.ഡി നമ്പർ, ഇ-മെയിൽ, ഫോൺ നമ്പർ, പാസ്പോർട്ട് നമ്പർ തുടങ്ങിയ വിവരങ്ങളാണ് നല്‍കേണ്ടത്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത കമ്പനികൾക്കും ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്കുമാണ് പുതിയ നിര്‍ദേശം ബാധകം.
ഇതോടെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ജുഡീഷ്യൽ അധികാരികൾക്കും റെഗുലേറ്ററി ബോഡികൾക്കും ഇത്തരം വിവരങ്ങള്‍ എളുപ്പത്തിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.