കുവൈത്ത് സിറ്റി: എയർ ഇന്ത്യ ജീവനക്കാരുടെ സമരം മൂലം പ്രയാസം നേരിട്ട മുഴുവൻ യാത്രക്കാർക്കും നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് ആവശ്യപ്പെട്ടു. എയർ ഇന്ത്യ ജീവനക്കാരുടെ സമരം മൂലം സർവീസുകൾ മുടങ്ങാനുണ്ടായ സഹചര്യം ദൗർഭാഗ്യകരമാണ്. സർവീസുകൾ മുടങ്ങിയത് കാരണം കൂടുതൽ പ്രതിസന്ധിയിലായത് ഗൾഫ് പ്രവാസികളാണ്. ജോലി നഷ്ടപ്പെട്ടവർ മുതൽ, രോഗം മൂലം അടിയന്തിര ചികിത്സക്ക് നാട്ടിലേക്ക് പോകേണ്ടവർ വരെ ഇവരിലുണ്ട്.
അവശ്യ സേവന സർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ മുന്നറിയിപ്പില്ലാതെ നടത്തുന്ന സമര രീതി നീതികരിക്കാനാവില്ല. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കാൻ മാനേജുമെന്റും തയാറാകണം. ജീവനക്കാരുടെ മിന്നൽ സമരങ്ങൾ, പ്രവാസികൾ നേരിടുന്ന ഉയർന്ന യാത്ര നിരക്ക് തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര വിദേശകാര്യ- വ്യോമയാന മന്ത്രാലയങ്ങളുടെ ഉറച്ച നടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.