കുവൈത്ത് സിറ്റി: അഹമ്മദിയിലെ തൊഴുത്തിൽനിന്ന് ആടുകൾ മോഷണം പോയതായി പരാതി. 3,000 ദിനാർ വിലവരുന്ന 21 ആടുകളാണ് നഷ്ടപ്പെട്ടത്. റഖയിൽ താമസിക്കുന്ന 33കാരനായ കുവൈത്ത് പൗരൻ അബ്ദുല്ലയുടെ ആടുകളാണ് മോഷണം പോയത്. പോർട്ട് പൊലീസ് സ്റ്റേഷനിൽ ഇദ്ദേഹം പരാതി നൽകി.
അഹമ്മദിയിലെ തന്റെ തൊഴുത്തിൽനിന്ന് 21 ആടുകൾ മോഷ്ടിക്കപ്പെട്ടതായും അബു മുസ്തഫയെന്ന ഗാർഡിനെ കാണാതായതായും പരാതിയിൽ പറഞ്ഞു. പ്രതിക്കായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് ഓഫിസർമാർ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.