കുവൈത്ത് സിറ്റി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് അപലപിച്ചു. ഡോ.വന്ദനയുടെ മരണത്തിൽ ആദരാഞ്ജലികളർപ്പിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നതായി സംഘടന വ്യക്തമാക്കി. ലഹരിക്കടിപ്പെട്ട രോഗിയെ അലംഭാവത്തോടെ കൈകാര്യം ചെയ്ത പൊലീസിന്റെ നടപടിയാണ് ദാരുണ സംഭവത്തിന് ഇടയാക്കിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കൊല്ലം ജില്ല പ്രവാസി സമാജം അധികാരികളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.