കുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനും സർക്കാറി ജനങ്ങൾക്കും രാജ്യത്തിന്റെ ദേശീയ, വിമോചന ദിനങ്ങളിൽ കുവൈത്തിലെ ഒമാൻ അംബാസഡർ സലേഹ് അൽ ഖറൂസി അഭിനന്ദനങ്ങൾ അറിയിച്ചു. കുവൈത്തിന് കൂടുതൽ പുരോഗതിയും സമൃദ്ധിയും നിത്യമായ സുരക്ഷയും സ്ഥിരതയും ആശംസിക്കുന്നതായി അംബാസഡർ അറിയിച്ചു. കുവൈത്ത് -ഒമാൻ ബന്ധത്തിന്റെ വളർച്ചയെയും അഭിനന്ദിച്ചു.
കുവൈത്തിലെ ജപ്പാൻ അംബാസഡർ മോറിനോ യാസുനാരിയും ആശംസകൾ നേർന്നു. 1961ൽ കുവൈത്തിന്റെ സ്വാതന്ത്ര്യം അംഗീകരിക്കുകയും നയതന്ത്രബന്ധം സ്ഥാപിക്കുകയുംചെയ്ത ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ജപ്പാൻ എന്നതിൽ അഭിമാനമുണ്ടെന്ന് യാസുനാരി പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ശക്തമായ ബന്ധം പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിപുലമായ സഹകരണ മേഖലകളിലേക്ക് ഈ ശക്തമായ ബന്ധങ്ങളെ കൊണ്ടുപോകുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.