കുവൈത്ത് സിറ്റി: കൂടുതൽ സുരക്ഷിതവും നവീനവുമായ രീതിയിൽ സിലിണ്ടറുകൾ പരിഷ്കരിക്കുന്നതിന് അധികൃതർ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്. പാചക വാതക സിലിണ്ടറുകൾ തയാറാക്കുന്ന കുവൈത്ത് ഓയിൽ ടാേങ്കഴ്സ് കമ്പനിയാണ് സിലിണ്ടറുകൾ നവീകരിക്കാൻ നീക്കം ആരംഭിച്ചത്. എൽ.പി.ജി സിലിണ്ടറുകൾ കൂടുതൽ സുരക്ഷിതമായ രീതിയിൽ തയാറാക്കാനായി അന്താരാഷ്ട്ര കമ്പനിയുമായി കെ.ഒ.ടി.സി ഉടൻ കരാറിലേർപ്പെടുമെന്ന് അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു. അഞ്ച് കിലോ, 12 കിലോ, 25 കിലോ സിലിണ്ടറുകളാണ് നിലവിൽ കെ.ഒ.ടി.സിയുടെ ശുഐബ, ഉമ്മുൽ ഐശ് ഫില്ലിങ് സ്റ്റേഷനുകളിൽ തയാറാകുന്നത്. സിലിണ്ടറുകളുടെ കാലപ്പഴക്കം ഉൾപ്പെടെയുള്ള കാരണങ്ങൾ അപകട സാധ്യത ഉയർത്തുന്നതിനാലാണ് കൂടുതൽ സുരക്ഷിതമായ രീതിയിൽ സിലിണ്ടറുകൾ പരിഷ്കരിക്കാൻ അധികൃതർ തീരുമാനിച്ചത്. പഴയ സിലിണ്ടറുകളുടെ പ്രഷർ പരിശോധന, റീപെയിൻറിങ്, സീലിങ് തുടങ്ങിയ പ്രവൃത്തികളും കരാറിൽ ഉൾപ്പെടുമെന്നാണ് സൂചന. മൂന്ന് അന്താരാഷ്ട്ര കമ്പനികളാണ് ഇതിനകം ടെൻഡർ സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.