കുവൈത്ത് സിറ്റി: കുവൈത്തിൽ വെള്ളിയാഴ്ച 658 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,64,108 പേർക്കാണ് വൈറസ് ബാധിച്ചത്. വെള്ളിയാഴ്ച 516 പേർ ഉൾപ്പെടെ 1,56,903 പേർ രോഗമുക്തി നേടി. മരണം റിപ്പോർട്ട് ചെയ്തില്ല. ഇതോടെ രാജ്യത്തെ കോവിഡ് മരണം 958 ആയി തുടരുകയാണ്. ബാക്കി 6247 പേരാണ് ചികിത്സയിലുള്ളത്. 49 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 11,338 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 15,12,251 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. പ്രതിദിന കേസുകൾ 650 പിന്നിട്ട് മൂന്നര മാസത്തെ കൂടിയ നിലയിലെത്തി.
മൂന്നുമാസത്തെ കൂടിയ നിരക്കിലാണ് കഴിഞ്ഞ ദിവസങ്ങളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. മരണവും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും അധികരിക്കാത്തതാണ് ആശ്വാസം. നവംബർ, ഡിസംബർ മാസങ്ങളിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്ത് നില മെച്ചപ്പെെട്ടങ്കിലും ജനുവരിയിൽ പുതിയ കേസുകൾ വർധിക്കുകയായിരുന്നു. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബ്രിട്ടനിൽനിന്ന് വന്ന രണ്ട് കുവൈത്തി സ്ത്രീകളിലാണ് കണ്ടെത്തിയത്. ഇവർ പ്രത്യേക ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.