കുവൈത്ത് സിറ്റി: കുവൈത്തിൽ ആഴ്ചകൾക്കുശേഷം പുതിയ കോവിഡ് കേസുകളേക്കാൾ അധികം രോഗമുക്തി. വ്യാഴാഴ്ച 979 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,81,484 പേർക്കാണ് വൈറസ് ബാധിച്ചത്. എട്ട് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 1027 ആയി. 986 പേർ കൂടി രോഗമുക്തി നേടി. ഇതുവരെ കുവൈത്തിൽ കോവിഡ് മുക്തരായത് 1,69,406 പേരാണ്. ബാക്കി 11,051 പേർ ചികിത്സയിലാണ്. 153 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ 14 പേർ വർധിച്ചു.
10,622 പേർക്കാണ് വൈറസ് പരിശോധന നടത്തിയത്. ആകെ 17,08,081 പേർക്ക് വൈറസ് പരിശോധന നടത്തി. മരണം എട്ടായി വർധിച്ചതും തീവ്രപരിചരണ വിഭാഗത്തിൽ ഒറ്റ ദിവസം വൻ വർധനയുണ്ടായതും ആശങ്കക്ക് വക നൽകുന്നു. രാജ്യത്തെ ആശുപത്രികളിൽ ലഭ്യമായ െഎ.സി.യു വാർഡുകളുടെ മൂന്നിലൊന്ന് ഇതിനകം നിറഞ്ഞു. കൂടുതൽ െഎ.സി.യു വാർഡ് സ്ഥാപിച്ച് ചികിത്സ ശേഷി വർധിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നു.
രണ്ടാഴ്ചക്കിടെ ഒന്നര ഇരട്ടിയിലധികമാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണത്തിൽ വർധനവുണ്ടായത്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണ സംഖ്യയിലും ഗണ്യമായ വർധനവുണ്ട്. ഫെബ്രുവരി ഒന്നിന് തീവ്രപരിചരണ വിഭാഗത്തിൽ 54 പേർ ഉണ്ടായിരുന്നതാണ് 153ലെത്തിയത്. ഇൗ മാസം തുടക്കത്തിൽ 6408 പേരാണ് ചികിത്സയിലുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 10873ലെത്തി. ജനുവരി തുടക്കത്തിൽ 3000ത്തിലേറെ പേർ മാത്രമാണ് ചികിത്സയിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.