കുവൈത്ത് സിറ്റി: കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം, മരിച്ച പ്രവാസികളുടെ ആശ്രിതർക്കുകൂടി നൽകണമെന്ന് കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കോടതി ഇടപെടൽ ഉണ്ടായിട്ടുപോലും ഒളിച്ചുകളി നടത്തുന്ന സംസ്ഥാന സർക്കാറിെൻറ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്നും യോഗം വിലയിരുത്തി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവർക്ക് ഇ-മെയിൽ സന്ദേശമയച്ചതായി കെ.എം.സി.സി പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്രയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.