കുവൈത്ത് സിറ്റി: ആഴ്ചകൾക്ക് ശേഷം കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകൾ 500ലും താഴ്ന്നു. ഞായറാഴ്ച 499 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,36,840 പേർക്കാണ് വൈറസ് ബാധിച്ചത്. 683 പേർ ഉൾപ്പെടെ 1,27,585 പേർ രോഗമുക്തി നേടി. മൂന്നുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 837 ആയി. ബാക്കി 8417 പേരാണ് ചികിത്സയിലുള്ളത്.
109 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4854 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. തീവ്രപരിചരണ വിഭാഗത്തിൽ രണ്ടുപേർ കുറഞ്ഞു. സമീപ ദിവസങ്ങളിൽ കോവിഡ് മരണം കുറഞ്ഞുവരുന്നത് ആശ്വാസമാണ്. കഴിഞ്ഞ ആഴ്ച വരെ ഉയർന്ന മരണനിരക്ക് ആശങ്ക വർധിപ്പിച്ചിരുന്നു.
പ്രതിദിനം എട്ടും ഒമ്പതും ആയിരുന്ന മരണം രണ്ടും മൂന്നും ആയി കുറഞ്ഞതും തീവ്ര പരിചരണ വിഭാഗത്തിൽ 140ന് മുകളിലുണ്ടായിരുന്നത് കുറഞ്ഞുവരുന്നതും ശുഭവാർത്തയാണ്. നവംബറിൽ കോവിഡ് വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച വർധന ഉണ്ടായിട്ടില്ല. അന്തരീക്ഷ ഉൗഷ്മാവ് കുറഞ്ഞുവരുന്നതിനാൽ അടുത്ത മാസം നിർണായകമാണ്. പുതിയ കേസുകളും രോഗമുക്തിയും രണ്ടുമാസത്തിലേറെയായി ഏകദേശം ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടുമാസത്തിലേറെയായി 8000ത്തിന് മുകളിലായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.