Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആശ്വാസം; കോവിഡ്​...

ആശ്വാസം; കോവിഡ്​ കേസുകൾ 500ലും താഴ്​ന്നു

text_fields
bookmark_border
ആശ്വാസം; കോവിഡ്​ കേസുകൾ 500ലും താഴ്​ന്നു
cancel

കുവൈത്ത്​ സിറ്റി: ആഴ്​ചകൾക്ക്​ ശേഷം കുവൈത്തിൽ പ്രതിദിന കോവിഡ്​ കേസുകൾ 500ലും താഴ്​ന്നു. ഞായറാഴ്​ച 499 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,36,840 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. 683 പേർ ഉൾപ്പെടെ 1,​27,585 പേർ രോഗമുക്​തി നേടി. മൂന്നുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 837 ആയി. ബാക്കി 8417 പേരാണ്​ ചികിത്സയിലുള്ളത്​.

109 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 4854 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. തീവ്രപരിചരണ വിഭാഗത്തിൽ രണ്ടുപേർ കുറഞ്ഞു. സമീപ ദിവസങ്ങളിൽ കോവിഡ്​ മരണം കുറഞ്ഞുവരുന്നത്​ ആശ്വാസമാണ്​. കഴിഞ്ഞ ആഴ്​ച വരെ ഉയർന്ന മരണനിരക്ക്​ ആശങ്ക വർധിപ്പിച്ചിരുന്നു.

പ്രതിദിനം എട്ടും ഒമ്പതും ആയിരുന്ന മരണം രണ്ടും മൂന്നും ആയി കുറഞ്ഞതും തീവ്ര പരിചരണ വിഭാഗത്തിൽ 140ന്​ മുകളിലുണ്ടായിരുന്നത്​ കുറഞ്ഞുവരുന്നതും ശുഭവാർത്തയാണ്​. നവംബറിൽ കോവിഡ്​ വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന്​ വിലയിരുത്തലുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച വർധന ഉണ്ടായിട്ടില്ല. അന്തരീക്ഷ ഉൗഷ്​മാവ്​ കുറഞ്ഞുവരുന്നതിനാൽ അടുത്ത മാസം നിർണായകമാണ്​. പുതിയ കേസുകളും​ രോഗമുക്​തിയും രണ്ടുമാസത്തിലേറെയായി​ ഏകദേശം ഒപ്പത്തിനൊപ്പമാണ്​. അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടുമാസത്തിലേറെയായി 8000ത്തിന്​ മുകളിലായി​ തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid kuwaitgulf covid
Next Story