2820 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​; ​ര​ണ്ട്​ മ​ര​ണം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ൾ റെ​ക്കോ​ഡു​ക​ൾ മ​റി​ക​ട​ന്ന്​ കു​തി​ക്കു​ന്നു. 2820 പേ​ർ​ക്ക്​ കൂ​ടി ശ​നി​യാ​ഴ്​​ച ​കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട്​ പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 2471 ആ​യി. 313 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തു​വ​രെ 4,30,920 പേ​ർ​ക്ക്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ക്കു​ക​യും 4,13,309 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്​​തു. ബാ​ക്കി 15,140 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധ​യു​ള്ള​ത്.

12 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 30,862 പേ​ർ​ക്ക്​ കൂ​ടി​യാ​ണ്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കു​വൈ​ത്ത്​ (15,140), ബ​ഹ്​​റൈ​ൻ (8969), ഒ​മാ​ൻ (1972), ഖ​ത്ത​ർ (15,715), സൗ​ദി (20,630), യു.​എ.​ഇ (28,573) എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​വി​ധ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ ആ​ക്​​ടി​വ്​ കോ​വി​ഡ്​ കേ​സു​ക​ൾ.

Tags:    
News Summary - covid: More than 2,820 people; Two deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.