ഗൾഫ്​ രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗത്തിൽ സംബന്ധിക്കുന്ന ഡോ. ബാസിൽ അസ്സബാഹ്

കോവിഡ്​ അവലോകനം: ഗൾഫ്​ ​മന്ത്രിമാർ യോഗം ചേർന്നു

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിസന്ധിയും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യാൻ ഗൾഫ്​ രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാർ യോഗം ചേർന്നു. ഒാൺലൈനായി നടത്തിയ യോഗത്തിൽ കുവൈത്തിനെ പ്രതിനിധാനംചെയ്​ത്​ ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ്​ പ​െങ്കടുത്തു. കോവിഡ്​ വ്യാപന തോതും പ്രതിരോധ മാർഗങ്ങളുടെ കാര്യക്ഷമതയും വാക്​സിനേഷനുമെല്ലാം ചർച്ച ചെയ്​തു. വിവിധ രാജ്യങ്ങളിലെ കോവിഡ്​ പ്രതിരോധ നടപടികളുടെ അനുഭവസമ്പത്ത്​ മന്ത്രിമാർ പങ്കുവെച്ചു.

അടുത്ത മാസം ഗൾഫ്​ രാജ്യങ്ങളിൽ തണുപ്പ്​ കൂടുന്ന സാഹചര്യത്തിൽ കോവിഡ്​ വ്യാപനം ഉയരാൻ സാധ്യത കൽപിക്കുന്നുണ്ട്​. അങ്ങനെ വന്നാൽ കർശന നിയന്ത്രണങ്ങളിലേക്ക്​ നീങ്ങേണ്ടിവരുമെന്ന സൂചനയാണ്​ മന്ത്രാലയം നൽകുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.