കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധത്തിന് സ്വീകരിച്ച പ്ലാസ്മ തെറപ്പി വൻ വിജയമെന്ന് വിലയിരുത്തൽ. പ്ലാസ്മ ചികിത്സ സമിതി മേധാവി സുൻദസ് അൽ ശരീദ ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് 368 കോവിഡ് ബാധിതരിൽ നടത്തിയ പരീക്ഷണത്തിെൻറ അടിസ്ഥാനത്തിൽ ആണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡിൽനിന്ന് അതിവേഗം മുക്തി നേടാനും മരണനിരക്ക് കുറക്കാനും പ്ലാസ്മ ചികിത്സ സഹായിച്ചതായി അവർ പറഞ്ഞു. 50 ശതമാനം പേർക്ക് അതിവേഗം രോഗമുക്തി നേടാൻ കഴിഞ്ഞതായാണ് വിലയിരുത്തൽ. 27 ശതമാനം മരണനിരക്ക് കുറക്കാനും സഹായിച്ചു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന 30 ശതമാനം പേരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാനും ഇതുവഴി കഴിഞ്ഞു. കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരുടെ രക്തത്തിൽനിന്ന് പ്ലാസ്മ ശേഖരിച്ച് മറ്റു കോവിഡ് രോഗികളുടെ ചികിത്സക്ക് ഉപയോഗപ്പെടുത്തുന്നതാണ് പ്ലാസ്മ തെറപ്പി.
ഏതെങ്കിലും പ്രത്യേക അസുഖത്തിെൻറ രോഗാണുക്കള്‍ നമ്മുടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ നമ്മുടെ രക്തത്തിലെ ശ്വേതാണുക്കളില്‍ ചില രോഗപ്രതിരോധത്തിനായുള്ള ആൻറിബോഡി ഉൽപാദിപ്പിക്കുന്നു എന്നതാണ് പ്ലാസ്മ ചികിത്സയുടെ അടിസ്ഥാനം. രോഗത്തെ പ്രതിരോധിക്കുകയും വൈറസ് ബാധിതരെ ഗുരുതരാവസ്ഥയിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന ആൻറിബോഡികൾ രക്ത പ്ലാസ്മയിൽ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പ്ലാസ്മ ദാന പ്രക്രിയക്ക് മുമ്പായി പാലിക്കേണ്ട നടപടിക്രമങ്ങളും വ്യവസ്ഥകളും ഉണ്ട്. സുഖം പ്രാപിച്ച വ്യക്തി രോഗലക്ഷണമില്ലാത്തവരും രണ്ടാഴ്ചത്തെ ക്വാറൻറീൻ കാലാവധി കഴിഞ്ഞവരുമാവണം. 18 വയസ്സിനു മുകളിൽ പ്രായമുള്ള വിട്ടുമാറാത്ത രോഗങ്ങളൊന്നുമില്ലാത്തവർക്ക് പ്ലാസ്മ നൽകാമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പ്ലാസ്മ നൽകാൻ തയാറുള്ളവർ https://btas-kw.org/ccpdonation ൽ രജിസ്റ്റർ ചെയ്യണം. കഴിഞ്ഞ ഏപ്രിലിലാണ് കുവൈത്തിൽ കോവിഡ് ചികിത്സക്കായി പ്ലാസ്മ സ്വീകരിച്ചുതുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.