കുവൈത്ത് സിറ്റി: ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കാനെത്തുന്നവരുടെ തിരക്ക് വർധിച്ചു. ജനുവരി രണ്ട് മുതൽ യാത്രാനിയന്ത്രണം ഏർപ്പെടുത്തുമെന്ന മന്ത്രിസഭ തീരുമാനം വന്നതിനുശേഷമാണ് കൂടുതൽ ആളുകൾ ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാനെത്തുന്നത്. കഴിഞ്ഞ ദിവസം 37,000 പേർ വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിൽ മൂന്നാം ഡോസ് സ്വീകരിച്ചു. ശൈഖ് ജാബിർ പാലത്തിനോടനുബന്ധിച്ച കേന്ദ്രത്തിലും ജലീബ് യൂത്ത് സെൻററിലും കൂടി സൗകര്യം ഏർപ്പെടുത്തിയതിനാൽ അടുത്ത ദിവസങ്ങളിൽ എണ്ണം ഇനിയും കൂടുമെന്നാണ് വിലയിരുത്തൽ. മിശ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ സെൻറർ, ജാബിർ ബ്രിഡ്ജ് സെൻറർ എന്നിവിടങ്ങളിൽ അപ്പോയൻറ്മെൻറ് എടുക്കാതെ നേരിെട്ടത്തിയാലും മൂന്നാം ഡോസ് സ്വീകരിക്കാം.
51 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി അപ്പോയൻറ്മെൻറ് എടുത്ത് എത്തിയാലും മൂന്നാം ഡോസ് എടുക്കാം. രണ്ടാം ഡോസ് എടുത്ത് ആറുമാസം കഴിഞ്ഞവരാണ് എടുക്കേണ്ടത് എന്ന് നേരത്തേ അറിയിച്ചിരുന്നുവെങ്കിലും മൂന്നു മാസം കഴിഞ്ഞവർക്കും നൽകുന്നുണ്ടെന്നാണ് വിവരം. രണ്ടാം ഡോസ് എടുത്ത് ഒമ്പതു മാസം പിന്നിട്ടവർക്കാണ് യാത്രാനിയന്ത്രണങ്ങൾ ബാധകമാകുക. അതിനിടെ, ബൂസ്റ്റർ ഡോസ് എടുക്കാത്ത സ്വദേശികളെ നിലവിൽ വിദേശയാത്രക്ക് അനുവദിക്കുന്നില്ല. വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് പടരുന്ന സാഹചര്യത്തിലാണ് അധികൃതർ നിയന്ത്രണം കടുപ്പിച്ചത്. കുവൈത്തിൽ ഒമിക്രോൺ ബാധിച്ച 13 പേരാണുള്ളത്. ഇവർ എല്ലാവരും യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വന്ന കുവൈത്തികളാണ്. ആരോഗ്യ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയുന്ന ഇവർ പുറത്തുള്ളവരുമായി സമ്പർക്കം പുലർത്തിയിട്ടില്ല. ഒമിക്രോൺ വ്യാപനമുണ്ടാകാതിരിക്കാൻ അധികൃതർ പരമാവധി ജാഗ്രത പുലർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.