കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട് കുവൈത്തിലെ ഇന്ത്യൻ എംബസി ഹെൽപ് ഡെസ്ക് ആരംഭിച്ചു.കുവൈത്തിലെ ഇന്ത്യക്കാർക്ക് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഹെൽപ്ഡെസ്കിെൻറ സഹായം തേടാം.
സ്വന്തമായി രജിസ്ട്രേഷൻ നടത്താൻ കഴിയാത്തവർക്ക് എംബസിയിലെത്തിയാൽ സഹായം ലഭിക്കും. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ വാക്സിനേഷനുമായി ബന്ധപ്പെട്ട ലിങ്കിലൂടെ നേരിട്ടും പ്രവാസികൾക്ക് രജിസ്ട്രേഷൻ നടത്താവുന്നതാണ്. https://cov19vaccine.moh.gov.kw/SPCMS/CVD_19_Vaccine_Registration.aspx എന്നതാണ് ലിങ്ക്.
സിവിൽ െഎഡി നമ്പർ, സിവിൽ െഎഡി സീരിയൽ നമ്പർ (സിവിൽ െഎഡിയുടെ പിറകുവശത്തുള്ള നമ്പർ), പാസ്പോർട്ട് നമ്പർ, മൊബൈൽ ഫോൺ നമ്പർ, ഇ-മെയിൽ െഎഡി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ തുടങ്ങിയ വിവരങ്ങളാണ് സമർപ്പിക്കേണ്ടത്.
എല്ലാ പ്രവാസികളും എത്രയും വേഗം രജിസ്ട്രേഷൻ നടത്തണമെന്നും ഇത് ആരോഗ്യമന്ത്രാലയത്തിന് വാക്സിനേഷൻ എളുപ്പത്തിലും ക്രമത്തിലും ലഭ്യമാക്കാൻ സഹായിക്കുമെന്നും എംബസി വാർത്താക്കുറിപ്പിൽ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.