773 പേർക്കുകൂടി കോവിഡ്​; 688 പേർക്ക്​ രോഗമുക്തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വ്യാഴാഴ്​ച 773 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,34,932 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വ്യാഴാഴ്​​​ച 688 പേർ ഉൾപ്പെടെ ഇതുവരെ 1,25,593 പേർ രോഗമുക്​തി നേടി. നാലുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 830 ആയി.

ബാക്കി 8,509 പേരാണ്​ ചികിത്സയിലുള്ളത്​. 110 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 7,272 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. ഇതുവരെ 9,93,416 പേർക്ക്​ കുവൈത്തിൽ കോവിഡ്​ പരിശോധന നടത്തി. തീവ്രപരിചരണ വിഭാഗത്തിൽ രണ്ടുപേർ കൂടിയപ്പോൾ മരണം ഒന്ന്​ കുറഞ്ഞു. പുതിയ കേസുകളും​ രോഗമുക്​തിയും രണ്ടുമാസത്തിലേറെയായി​ ഏകദേശം ഒപ്പത്തിനൊപ്പമാണ്​. അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടുമാസത്തിലേറെയായി 8000ത്തിന്​ മുകളിലായി​ തുടരുകയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.