795 പേർക്കുകൂടി കോവിഡ്​; 822 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വ്യാഴാഴ്​ച 795 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,29,638 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വ്യാഴാഴ്​​​ച 822 പേർ ഉൾപ്പെടെ 1,10,564 പേർ രോഗമുക്​തി നേടി. അഞ്ചുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 799 ആയി. ബാക്കി 8275 പേരാണ്​ ചികിത്സയിലുള്ളത്​. 115 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 7403 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. ഇതുവരെ 9,47,921 പേർക്ക്​ കുവൈത്തിൽ കോവിഡ്​ പരിശോധന നടത്തി.

തീവ്രപരിചരണ വിഭാഗത്തിൽ ഒരാൾ വർധിച്ചു. െഎ.സി.യുവിലുള്ളവരിൽ 90 ശതമാനവും കുവൈത്തികളാണ്​. പുതിയ കേസുകളും​ രോഗമുക്​തിയും രണ്ടുമാസത്തിലേറെയാണ്​ ഏകദേശം ഒപ്പത്തിനൊപ്പമാണ്​. അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 8000ത്തിന്​ മുകളിലായി​ തുടരുകയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.