കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് മരണം 600 പിന്നിട്ടു. ഞായറാഴ്ച നാലു മരണംകൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 601 ആയി. പ്രതിദിന മരണം ഒന്നുമുതൽ നാലുവരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്. ഒരുഘട്ടത്തിൽ പത്തിന് മുകളിൽ പോയ മരണനിരക്ക് പിന്നീട് കുറഞ്ഞുവരുകയാണ്. അതേസമയം, പ്രതിദിന പുതിയ കോവിഡ് കേസുകൾ കൂടിവരുകയാണ്. ഞായറാഴ്ച 345 കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തുള്ളൂ. അവധി ദിവസമായതിനാൽ പരിശോധന കുറവായതിനാലാണിത്. 2025 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. തീവ്രപരിചണ വിഭാഗത്തിൽ നിലവിൽ 109 പേരാണുള്ളത്.
കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ക്രമേണ നീക്കി സാധാരണ ജീവിതത്തിലേക്ക് രാജ്യത്തെ കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെ പുതിയ കേസുകൾ വർധിക്കുന്നത് അധികൃതരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. നിയന്ത്രണം നീക്കലിെൻറ അഞ്ചാംഘട്ടത്തിലേക്ക് പ്രവേശിക്കുന്നത് വൈകിച്ചത് ഇക്കാരണത്താലാണ്. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. ഒരു വിഭാഗം ഇപ്പോഴും ജാഗ്രത പുലർത്തുന്നില്ല എന്ന് വിലയിരുത്തലുണ്ട്. ഒത്തുചേരലുകൾ പിടികൂടാൻ ആഭ്യന്തര മന്ത്രാലയം പ്രത്യേക സമിതിയെ നിയമിച്ചിരിക്കുകയാണ്. സമീപ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പുതിയ കോവിഡ് കേസുകളിലധികവും കുവൈത്തികളിലാണ്. വിദേശി ഭൂരിപക്ഷ പ്രദേശങ്ങളിലെല്ലാം കോവിഡ് നേരത്തെ വ്യാപകമായി വന്നുപോയതാണ്. സമീപ ദിവസങ്ങളിൽ വിദേശികൾക്ക് കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.