മു​സ്ത​ഫ പേ​രാ​മ്പ്ര​ക്ക് ക്ര​സ​ന്റ് ഫെ​യ​ർ​വ​ൽ തു​ക ര​ക്ഷാ​ധി​കാ​രി മു​സ്ത​ഫ കാ​രി കൈ​മാ​റു​ന്നു

ക്ര​സ​ന്റ് സെ​ന്റ​ർ മു​സ്ത​ഫ പേ​രാ​മ്പ്ര​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി : പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ന്ന ക്ര​സ​ന്റ് സെ​ന്റ​ർ കു​വൈ​ത്ത് അം​ഗം മു​സ്ത​ഫ പേ​രാ​മ്പ്ര​ക്ക് യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി.

ഫ​ർ​വാ​നി​യ ഫ്ര​ണ്ട്ലൈ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് ര​ക്ഷാ​ധി​കാ​രി മു​സ്ത​ഫ കാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ്‌ ശ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ത​ഫ പേ​രാ​മ്പ്ര​യു​ടെ സേ​വി​ങ്സ് സ്കീം ​തു​ക സി.​എ​സ്.​എ​സ് ചെ​യ​ർ​മാ​ൻ സ​ലീം ഹാ​ജി പാ​ലോ​ത്തി​ലും ഫെ​യ​ർ​വ​ൽ തു​ക മു​സ്ത​ഫ കാ​രി​യും കൈ​മാ​റി. കോ​യ വ​ള​പ്പി​ൽ, ഷാ​ഹു​ൽ ബേ​പ്പൂ​ർ, ഗ​ഫൂ​ർ അ​ത്തോ​ളി, മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി, ഷാ​ജ​ഹാ​ൻ പാ​ലാ​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

യാ​ത്ര​യ​യ​പ്പി​ന് ന​ന്ദി പ​റ​ഞ്ഞു സം​സാ​രി​ച്ച മു​സ്ത​ഫ പേ​രാ​മ്പ്ര ക്ര​സ​ന്റ് സെ​ന്റ​ർ ന​ട​ത്തി വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു. പ​ത്താം വാ​ർ​ഷി​ക​വുമാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. ല​ത്തീ​ഫ് മാ​ണി​ക്കം​വീ​ട്ടി​ൽ ഖി​റാ​അ​ത് ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് വി.​എ സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ ഇ​ല്യാ​സ് ബ​ഹ​സ്സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Crescent Center given farewell to Mustafa Perambra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.