കുവൈത്ത് സിറ്റി: രാജ്യത്ത് ആർട്ടിക്ൾ 18 വിസയുള്ള പ്രവാസികൾക്കും കമ്പനികളില്‍ പങ്കാളികളാകാമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം. ഇതുസംബന്ധിച്ച് കഴിഞ്ഞ മാസം ഏര്‍പ്പെടുത്തിയ നിയന്ത്രണം മന്ത്രാലയം നീക്കി. എന്നാല്‍ ആർട്ടിക്ൾ 20, 22, 24 വിസയുള്ള പ്രവാസികൾക്ക് നിരോധനം ബാധകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇത് സംബന്ധമായ നടപടികൾ ഉടന്‍ പുനരാരംഭിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമായ അൽ റായ് റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ആർട്ടിക്ൾ 18, 19 റസിഡൻസ് കൈവശമുള്ള പ്രവാസികളായ ഷെയർഹോൾഡർമാര്‍ക്ക് വാണിജ്യ സ്ഥാപനങ്ങളില്‍ തൽസ്ഥിതി നിലനിര്‍ത്താന്‍ കഴിയും.
രാജ്യത്ത് ആർട്ടിക്ൾ 18 വിസയുള്ള പ്രവാസികളെ കമ്പനികളിൽ പങ്കാളികളാക്കുന്നതിൽനിന്ന് വിലക്കാനുള്ള തീരുമാനം നേരത്തേ കൈക്കൊണ്ടിരുന്നു. എന്നാൽ പങ്കാളിത്തത്തിൽ നിലവിൽ വർധനവോ കുറവോ ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്താൻ ആർട്ടിക്ൾ 18 ലായിരിക്കെ കഴിയില്ലെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഒരേ സമയം കമ്പനി ഉടമകളും അതേ കമ്പനികളിൽ തന്നെ തൊഴിലാളികളുമാകുന്നതിന്റെ സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. രാജ്യത്തെ ആയിരക്കണക്കിന് കമ്പനികളില്‍ വിദേശികൾ പാർട്ണർമാരോ പങ്കാളികളോ ആയി ജോലി ചെയ്യുന്നുണ്ട്. ഇക്കാര്യം പലരും ചൂണ്ടിക്കാണിക്കുകയുമുണ്ടായി. തുടര്‍ന്നാണ് പഴയ സ്ഥിതി പുനഃസ്ഥാപിച്ചതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.