കുവൈത്ത് സിറ്റി: സുഡാനിൽ രൂക്ഷമായ മഴക്കെടുതികളിലും അണക്കെട്ടിന്റെ തകർച്ചയിലും കുവൈത്ത് അനുശോചിച്ചു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് എന്നിവർ സുഡാൻ പ്രസിഡന്റ് ഫസ്റ്റ് ലെഫ്റ്റനന്റ് ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ അബ്ദുൽറഹ്മാൻ അൽ ബുർഹാന്‍ അനുശോചന സന്ദേശം അയച്ചു.
പരിക്കേറ്റവർ വേഗത്തിലും പൂർണമായും സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച കുവൈത്ത് നേതൃത്വം പ്രകൃതിദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ മറികടക്കാൻ രാജ്യത്തെ ഉദ്യോഗസ്ഥർക്ക് കഴിയുമെന്നും പ്രത്യാശപ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.