കുവൈത്ത് സിറ്റി: പാരാലിമ്പിക്സിൽ അഭിമാന നേട്ടവുമായി കുവൈത്ത് അത്ലറ്റ് ഫൈസൽ അൽ രാജ്ഹി. 5000 മീറ്റർ വീൽചെയർ റേസ് ടി-54 വിഭാഗത്തിൽ ഫൈസൽ അൽ രാജ്ഹി വെങ്കലം നേടി. നേട്ടത്തിൽ ഫൈസൽ അൽ രാജ്ഹിയെ കുവൈത്ത് ഒളിമ്പിക് കമ്മിറ്റി അഭിനന്ദിച്ചു. അതിനിടെ ഞായറാഴ്ച നടന്ന 400 മീറ്റർ റേസ് ടി-54 വിഭാഗത്തിൽ ആറാം സ്ഥാനത്ത് എത്താനേ ഫൈസൽ അൽ രാജ്ഹിക്ക് കഴിഞ്ഞുള്ളൂ.
ഇതോടെ ഈ ഇനത്തിൽ പ്രതീക്ഷ അസ്തമിച്ചു. 1500 മീറ്റർ യോഗ്യതാ മത്സരത്തിലും അൽ രാജ്ഹി മത്സരിക്കും.പാരാലിമ്പിക്സിൽ മൂന്ന് അത്ലറ്റുകളാണ് കുവൈത്തിനെ പ്രതിനിധീകരിച്ചത്.
ഫൈസൽ അൽ രാജിഹിയെ കൂടാതെ ധാരി അൽ ബൂത്വി, ഫൈസൽ സുറൂർ എന്നിവർ ഷോട്ട്പുട്ടിലും മത്സരിച്ചു. ക്ലാസ് 37 ഇനത്തിൽ ധാരി അൽ ബൂത്വി പത്താം സ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.