അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ജോ​ർ​ഡ​ൻ കി​രീ​ടാ​വ​കാ​ശി ഹു​സൈ​ൻ ബി​ൻ അ​ബ്ദു​ല്ല ര​ണ്ടാ​മ​നു​മാ​യി ച​ർ​ച്ച​യി​ൽ

അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി; സൗ​ഹൃ​ദം പു​തു​ക്കി ജോ​ർ​ഡ​ൻ കി​രീ​ടാ​വ​കാ​ശി കു​വൈ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ജോ​ർ​ഡ​ൻ കി​രീ​ടാ​വ​കാ​ശി ഹു​സൈ​ൻ ബി​ൻ അ​ബ്ദു​ല്ല ര​ണ്ടാ​മ​നും പ്ര​തി​നി​ധി സം​ഘ​വും ഞാ​യ​റാ​ഴ്ച കു​വൈ​ത്തി​ലെ​ത്തി. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, കു​വൈ​ത്ത് നാ​ഷ​ന​ൽ ഗാ​ർ​ഡ് (കെ.​എ​ൻ.​ജി) മേ​ധാ​വി ശൈ​ഖ് മു​ബാ​റ​ക് ഹു​മൂ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി ജോ​ർ​ഡ​ൻ കി​രീ​ടാ​വ​കാ​ശി​യെ സ്വീ​ക​രി​ച്ചു.

ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ന​യ​ത​ന്ത്ര​ജ്ഞ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ജോ​ർ​ഡ​ൻ കി​രീ​ടാ​വ​കാ​ശി ഹു​സൈ​ൻ ബി​ൻ അ​ബ്ദു​ല്ല ര​ണ്ടാ​മ​നൊ​പ്പ​മു​ള്ള പ്ര​തി​നി​ധി സം​ഘ​ത്തി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ അ​യ്മാ​ൻ അ​ൽ സ​ഫാ​ദി​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടു​ന്നു.

അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ബ​യാ​ൻ പാ​ല​സി​ൽ ജോ​ർ​ഡ​ൻ കി​രീ​ടാ​വ​കാ​ശി​യെ​യും പ്ര​തി​നി​ധി സം​ഘ​ത്തെ​യും സ്വീ​ക​രി​ച്ചു. ജോ​ർ​ഡ​ൻ രാ​ജാ​വ് അ​ബ്ദു​ല്ല ര​ണ്ടാ​മ​ന്റെ ആ​ശം​സ​ക​ൾ കി​രീ​ടാ​വ​കാ​ശി അ​മീ​റി​നെ അ​റി​യി​ച്ചു. അ​ബ്ദു​ല്ല ര​ണ്ടാ​മ​ൻ രാ​ജാ​വി​ന് അ​മീ​ർ ആ​ശം​സ​ക​ളും ആ​രോ​ഗ്യ​വും ക്ഷേ​മ​വും നേ​ർ​ന്നു. ജോ​ർ​ഡ​നും ജ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ അ​ഭി​വൃ​ദ്ധി ഉ​ണ്ടാ​ക​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ദൃ​ഢ​മാ​യ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ഇ​രു​വ​രും സം​സാ​രി​ച്ചു. പൊ​തു താ​ൽ​പ്പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ളും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു.

കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹും ജോ​ർ​ഡ​ൻ കി​രീ​ടാ​വ​കാ​ശി ഹു​സൈ​ൻ ബി​ൻ അ​ബ്ദു​ല്ല ര​ണ്ടാ​മ​നും പ്ര​തി​നി​ധി സം​ഘ​വു​മാ​യും ച​ർ​ച്ച ന​ട​ത്തി.

Tags:    
News Summary - Crown Prince of Jordan in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.