കുവൈത്ത് സിറ്റി: സര്‍ക്കാര്‍ വാടകക്ക് നല്കിയ സുലൈബിയയിലും തൈമയിലെയും കാലാവധി അവസാനിച്ച വീടുകൾ ഒഴിപ്പിക്കൽ ആരംഭിച്ചു. ഭവനരഹിതര്‍ക്കും സൈനിക സേവനം നടത്തുന്നവര്‍ക്കുമാണ് നേരത്തേ ഈ പ്രദേശങ്ങളില്‍ വീടുകള്‍ അനുവദിച്ചത്.
പബ്ലിക് അതോറിറ്റി ഹൗസിങ് വെൽഫെയറിന്റെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചതിനാലാണ് വീടുകൾ ഒഴിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ചില വീടുകൾ സബ്ലീസിന് നൽകുകയും ബാച്ചിലർ ഹൗസുകളാക്കി മാറ്റുകയും ചെയ്തതായി നേരത്തേ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.