കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ഈജിപ്ത് വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഒക്ടോബർ മുതൽ ഫെബ്രുവരി വരെ നടക്കുന്ന വാർഷിക ഹോസ്പിറ്റാലിറ്റി പ്രോഗ്രാമിന്റെ ഭാഗമായി സൗദ് നാസർ അസ്സബാഹ് ഡിപ്ലോമാറ്റിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്ഷണപ്രകാരമാണ് ഈജിപ്ത് പ്രതിനിധി സംഘം കുവൈത്തിലെത്തിയത്. വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ഈജിപ്ത് പ്രതിനിധി സംഘത്തെ കുവൈത്തിലേക്ക് ഊഷ്മളമായി സ്വീകരിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക ബന്ധത്തെ അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.