കുവൈത്ത് സിറ്റി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന് പേരുകേട്ട ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ബ്ലോക്ക്ചെയിൻ ടെക്നോളജി രംഗത്തെ ആഗോളതലത്തിലെ പ്രമുഖരായ സർക്ൾ ഇന്റർനെറ്റ് ഗ്രൂപ്പുമായി കരാറിൽ ഒപ്പുവെച്ചു.
അബൂദബിയിലെ ഏറ്റവും വലിയ ഫിനാൻഷ്യൽ ഇവന്റായ ഫിനാൻസ് വീക്കിൽ നടന്ന ചടങ്ങിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ് എം.ഡി അദീബ് അഹമ്മദും സർക്ൾ ഇന്റർനെറ്റ് ഗ്രൂപ് സഹസ്ഥാപകനും സി.ഇ.ഒയുമായ ജെറമി അലയറുമാണ് കരാറിൽ ഒപ്പുവെച്ചത്. സർക്കിളിന്റെ ഡിജിറ്റൽ ഡോളറായ യു.എസ്.ഡി.സി ഉൾപ്പെടെയുള്ള ഡിജിറ്റൽ മണി ഇനി മുതൽ അതിർത്തി കടന്നുള്ള പണമിടപാടിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഉപയോഗപ്പെടുത്തും.
തുടക്കത്തിൽ മിഡിൽ ഈസ്റ്റിലും ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഇടപാടുകളെയാണ് ലക്ഷ്യമിടുന്നത്. കൂടാതെ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ പണമിടപാട് പ്ലാറ്റ്ഫോമായ ഡിജിറ്റ്-9 വഴിയുള്ള അതിർത്തി കടന്നുള്ള പണമിടപാടുകളെ ലളിതമാക്കുകയും ചെയ്യും.
യു.എസ്.ഡി.സി പ്രയോജനപ്പെടുത്തുന്നതിലൂടെ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ വേഗത പ്രയോജനപ്പെടുത്താനാകും. ഇതിലൂടെ ഇടപാടുകളിലെ ചെലവ് കുറക്കുക, മൂല്യമായ പണലഭ്യത, വർധിച്ച പണലഭ്യത എന്നിവക്കൊപ്പം തത്സയം തുക ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നടപടികളും ലക്ഷ്യമിടുന്നു.
ലോകോത്തര ഡിജിറ്റൽ കമ്പനിയായ സർക്കിളുമായി കൈകോർക്കുന്നതോടെ തങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സൗകര്യങ്ങൾ നൽകാനാകുന്നതിൽ അതീവ സന്തോഷമുണ്ടെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.