കുവൈത്ത് സിറ്റി: രാജ്യത്ത് ക്രിപ്റ്റൊകറൻസി ഇടപാടുകൾക്കുള്ള നിരോധനം തുടരും. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത്, ക്യാപിറ്റൽ മാർക്കറ്റ്സ് അതോറിറ്റി, ഇൻഷുറൻസ് റെഗുലേറ്ററി യൂനിറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ നേരത്തേതന്നെ ക്രിപ്റ്റൊകറൻസികളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ രാജ്യത്ത് വിലക്കിയിരുന്നു.
സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവുപ്രകാരം എല്ലാ വെർച്വൽ കറൻസികളും അസറ്റ് മൈനിങ് പ്രവർത്തനങ്ങളും നിരോധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിനും ധനനയ പരമാധികാരത്തിനും ഭീഷണി ഉയർത്തുന്നു എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ക്രിപ്റ്റൊകറന്‍സികള്‍ നിരോധിച്ചത്. തീവ്രവാദത്തിന് ധനസഹായം നൽകാനും കള്ളപ്പണം വെളുപ്പിക്കുന്നതിനും ക്രിപ്റ്റൊകറന്‍സികള്‍ ഉപയോഗിക്കുന്നത് ആഗോളതലത്തില്‍തന്നെ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.