(photo: Jaber Abdulkhaleg - Anadolu Agency)

കുവൈത്തിൽ കർഫ്യൂ റമദാൻ അവസാനം വരെ തുടരും

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഭാഗിക കർഫ്യൂ റമദാൻ അവസാനം വരെ തുടരും. ഏപ്രിൽ 22 വരെയാണ്​ നിലവിൽ പ്രഖ്യാപിച്ചിരുന്നത്​. തിങ്കളാഴ്​ച മന്ത്രിസഭ യോഗം ചേർന്ന്​ ഇത്​ നീട്ടാൻ തീരുമാനിക്കുകയായിരുന്നു.

രാത്രി ഏഴുമുതൽ പുലർച്ചെ അഞ്ചുവരെയാണ്​ കർഫ്യൂ. രാത്രി പത്തുവരെ റെസിഡൻഷ്യൽ ഏരിയയിൽ നടക്കാൻ പ്രത്യേക അനുമതിയുണ്ടാകും.

ഷോപ്പിങ്​ അപ്പോയൻറ്​മെൻറ്​ രാത്രി ഏഴുമുതൽ 12 വരെയും റസ്​റ്റാറൻറ്​ ഡെലിവറി രാത്രി ഏഴുമുതൽ പുലർച്ചെ മൂന്നുവരെയുമാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.